Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chirag Paswan

സംവരണം: കൊ​​​മ്പു​​​കോ​​​ർ​​​ത്ത് മാ​​​ഞ്ചി​​​യും പ​​​സ്വാ​​​നും

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ​​​ത്തി​​​ലെ ഉ​​​പ​​​വി​​​ഭാ​​​ഗീ​​​ക​​​ര​​​ണം, ക്രീ​​​മി​​​ലെ​​​യ​​​ർ എ​​​ന്നി​​​വ​​​യെ​​​ച്ചൊ​​​ല്ലി കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ ര​​​ണ്ട് കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​ർ ത​​​മ്മി​​​ൽ വാ​​​ക്പോ​​​ര്.

ഹി​​​ന്ദു​​​സ്ഥാ​​​നി അ​​​വാം മോ​​​ർ​​​ച്ച-​​​സെ​​​ക്കു​​​ല​​​ർ (എ​​​ച്ച്എ​​​എം) അ​​​ധ്യ​​​ക്ഷ​​​നും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ജി​​​ത​​​ൻ റാം ​​​മാ​​​ഞ്ചി​​​യും ലോ​​​ക് ജ​​​ന​​​ശ​​​ക്തി പാ​​​ർ​​​ട്ടി (രാം ​​​വി​​​ലാ​​​സ്) നേ​​​താ​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ചി​​​രാ​​​ഗ് പ​​​സ്വാ​​​നും ത​​​മ്മി​​​ലാ​​​ണ് ത​​​ർ​​​ക്ക​​​മു​​​ട​​​ലെ​​​ടു​​​ത്ത​​​ത്.

സം​​​വ​​​ര​​​ണ​​​ന​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ അ​​​സ​​​മ​​​ത്വം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഉ​​​പ​​​വി​​​ഭാ​​​ഗീ​​​ക​​​ര​​​ണം വേ​​​ണ​​​മെ​​​ന്നും ജി​​​ത​​​ൻ റാം ​​​മാ​​​ഞ്ചി​​​യു​​​ടെ മ​​​ക​​​ൻ സ​​​ന്തോ​​​ഷ് കു​​​മാ​​​ർ സു​​​മ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​ണു ത​​​ർ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണം. ഏ​​​റ്റ​​​വും പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴും സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു എ​​​ച്ച്എ​​​എ​​​മ്മി​​​ന്‍റെ വാ​​​ദം.

എ​​​ന്നാ​​​ൽ, ഈ ​​​നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ചി​​​രാ​​​ഗ് പ​​​സ്വാ​​​ൻ ശ​​​ക്ത​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം സാ​​​മ്പ​​​ത്തി​​​ക​​​മ​​​ല്ല; മ​​​റി​​​ച്ച്, തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ പോ​​​ലു​​​ള്ള സാ​​​മൂ​​​ഹി​​​ക അ​​​സ​​​മ​​​ത്വ​​​ങ്ങ​​​ളാ​​​ണെ​​​ന്നും പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സം​​​വ​​​ര​​​ണ​​​ത്തി​​​ൽ ക്രീ​​​മി​​​ലെ​​​യ​​​ർ വേ​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന ജി​​​ത​​​ൻ റാം ​​​മാ​​​ഞ്ചി​​​യും മ​​​ക​​​നും ആ​​​ദ്യം മ​​​ന്ത്രി​​​സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും പ​​​സ്വാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ചി​​​രാ​​​ഗി​​​ന് പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധ​​​യി​​​ല്ലെ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ മാ​​​ഞ്ചി, സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ അ​​​ർ​​​ഹ​​​രി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന ചി​​​രാ​​​ഗ് പ​​​സ്വാ​​​നാ​​​ണ് രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട​​​തെ​​​ന്ന് തി​​​രി​​​ച്ച​​​ടി​​​ച്ചു.

പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ ഉ​​​പ​​​വി​​​ഭാ​​​ഗീ​​​ക​​​ര​​​ണ​​​ത്തി​​​നും ക്രീ​​​മി​​​ലെ​​​യ​​​ർ ന​​​ട​​​പ്പാ​​​ക്ക​​​ലി​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് 2024ൽ ​​​സു​​​പ്രീം കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി​​​യാ​​​ണ് ഇ​​​രുകൂ​​​ട്ട​​​ർ​​​ക്കു​​​മി​​​ട​​​യി​​​ൽ പു​​​തി​​​യ ത​​​ർ​​​ക്ക​​​ത്തി​​​നു വ​​​ഴി​​​ വ​​​ച്ച​​​ത്.

National

എൻഡിഎ നേതാക്കൾ നിതീഷിനെ കണ്ടു

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ ച​​​രി​​​ത്ര​​​വി​​​ജ​​​യ​​​ത്തി​​​നു പി​​​ന്നാ​​​ലെ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്ന് എ​​​ൻ​​​ഡി​​​എ.

ഇ​​​ന്ന​​​ലെ പാ​​​റ്റ്ന​​​യി​​​ലെ ആ​​​നി മാ​​​ർ​​​ഗി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി ചി​​​രാ​​​ഗ് പ​​​സ്വാ​​​ൻ, ഹി​​​ന്ദു​​​സ്ഥാ​​​നി അ​​​വാം മോ​​​ർ​​​ച്ച നേ​​​താ​​​വ് സ​​​ന്തോ​​​ഷ് കു​​​മാ​​​ർ സു​​​മ​​​ൻ, ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളാ​​​യ രാം ​​​കൃ​​​പാ​​​ൽ യാ​​​ദ​​​വ്, നി​​​ഖി​​​ൽ ആ​​​ന​​​ന്ദ് ഉ​​​ൾ​​​പ്പെ​​​ടെ നേ​​​താ​​​ക്ക​​​ൾ എ​​​ത്തി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ത്തി​​​ൽ നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ച നേ​​​താ​​​ക്ക​​​ൾ സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ച്ചു.

National

എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും; എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്: ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് എ​ൽ​ജെ​പി-​രാം​വി​ലാ​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ വി​ജ​യി​ക്കു​ക​യെ​ന്നും ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മാ​ണ്. അ​വ​ർ എ​ൻ​ഡി​എ തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. പോ​ളിം​ഗ് ഉ​യ​ർ​ന്ന​ത് പോ​ലും അ​തി​നാ​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സൂ​ച​ന​യാ​ണ്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 66.91% പേ​രാ​ണ് ബി​ഹാ​റി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ മു​ന്ന​ണി​ക​ൾ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 66.91% പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.06 ശ​ത​മാ​നം പേ​രും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 68.76 ശ​ത​മാ​നം പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്. ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം ആ​ണി​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ത്തി​ഹാ​ർ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 78.82 % പേ​രാ​ണ് അ​വി​ടെ വോ​ട്ട് ചെ​യ്ത​ത്. 78.13 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 57.85 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്രം വോ​ട്ട് ചെ​യ്ത ന​വാ​ഡ​യി​ല്ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ​യു​ടെ വി​ജ​യ​മാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.

 

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് 60% ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ 60.40 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

കി​ഷ​ൻ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 66.10 പേ​രാ​ണ് അ​വി​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​വാ​ഡി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് (53.17%). വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 65.08 ശ​ത​മാ​നം പേ​രാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

പോ​ളിം​ഗ് 70% ക​ട​ക്കും; എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും: സ​ഞ്ജ​യ് ജ​യ്സ്വാ​ൾ

പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് 70% ക​ട​ക്കു​മെ​ന്ന് ബി​ജെ​പി എം​പി സ​ഞ്ജ​യ് ജ​യ്സ്വാ​ൾ. സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ പ്ര​തി​ക​ര​ണം.

"മി​ക​ച്ച പോ​ളിം​ഗാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. ഭ​ര​ണം തു​ട​രാ​നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം എ​ൻ‌​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. 200 ല​ധി​കം സീ​റ്റു​ക​ൾ നേ​ടി എ​ൻ‌​ഡി​എ ത​ന്നെ ഭ​ര​ണം നി​ല​നി​ർ​ത്തും.'- സ​ഞ്ജ​യ് ജ​യ്സ്വാ​ൾ പ​റ​ഞ്ഞു.

ബി​ഹാ​റി​ൽ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 47.62 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. 65.08 % പേ​രാ​ണ് അ​ന്ന് വോ​ട്ട് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ 65.08 % പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ബി​ഹാ​റി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ്ണ​ർ ആ​ണ് ഔ​ദ്യോ​ഗി​ക പോ​ളിം​ഗ് ശ​ത​മാ​നം പു​റു​ത്തു​വി​ട്ട​ത്. 64.66 ആ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന അ​നൗ​ദ്യോ​ഗി​ക വി​വ​രം.

വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ. പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കും എ​ന്നാ​ണ് എ​ൻ​ഡി​എ​യും മ​ഹാ​സ​ഖ്യ​വും അ​വ​കാ​ശ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

National

ബി​ഹാ​റി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തും: കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ

പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജ​പി നേ​താ​വു​മാ​യ ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ ഭ​ര​ണം നി​ല​നി​ർ​ത്തു​ക​യെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. ആ​ദ്യ ഘ​ട്ട​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ത​ന്നെ നി​തീ​ഷ് സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രേ​ണ്ട​തു​ണ്ട്. അ​തി​ന് അ​വ​ർ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തി​രി​ക്കു​ക​യാ​ണ്.'-
ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.

ബി​ഹാ​ർ നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ടം വ്യാ​ഴാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്. 64.66 % പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് 42 ശ​ത​മാ​നം ക​ട​ന്നു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ 42.3 % പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പോ​ളിം​ഗ് വൈ​കു​ന്നേ​രം ആ​റി​ന് അ​വ​സാ​നി​ക്കും. പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

ബി​ഹാ​റി​ലെ 243 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഗോ​പാ​ൽ​ഗ​ഞ്ച് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്(46.73%). പാ​റ്റ്ന ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. (37.72%).

രാ​ഘോ​പൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യും ആ​ർ‌​ജെ‌​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി സാ​മ്രാ​ട്ട് ചൗ​ധ​രി​യും എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ചി​രാ​ഗ് പാ​സ്വാ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

National

ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും; താ​ൻ ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല: തേ​ജ് പ്ര​താ​പ് യാ​ദ​വ്

പാ​റ്റ്ന: ബി​ഹാ​റി​ൽ ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ തേ​ജ് പ്ര​താ​പ് യാ​ദ​വ്. എ​ൻ​ഡി​എ​യ്ക്കും മ​ഹാ​സ​ഖ്യ​ത്തി​നും അ​നു​കൂ​ല​മാ​യ ത​രം​ഗ​മൊ​ന്നും സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും തേ​ജ് പ്ര​താ​പ് പ​റ​ഞ്ഞു. പാ​റ്റ്ന​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹു​വ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ തേ​ജ് പ്ര​താ​പ്.

"മ​ഹു​വ​യി​ലും സം​സ്ഥാ​ന​ത്തും ക​ടു​ത്ത മ​ത്സ​ര​മാ​ണ്. ആ​ര് വി​ജ​യി​ക്കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്കും. അ​ത് ആ​രാ​ണെ​ന്ന് ന​വം​ബ​ർ 14ന് ​അ​റി​യാം. അ​തു​വ​രെ കാ​ത്തി​രി​ക്ക​ണം.'-​തേ​ജ് പ്ര​താ​പ് യാ​ദ​വ് പ​റ​ഞ്ഞു.

മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യ ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​ന്‍റെ സ​ഹാ​ദ​ര​ൻ കൂ​ടി​യാ​ണ് തേ​ജ് പ്ര​താ​പ്. ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന തേ​ജ് പ്ര​താ​പി​നെ ഈ ​വ​ർ​ഷ​മാ​ദ്യം പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തേ​ജ് പ്ര​താ​പ് ജ​ൻ​ശ​ക്തി ജ​ന​താ ദ​ൾ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്.

ബി​ഹാ​റി​ലെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.14​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

 

National

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു.18 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 121 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 1,314 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. രാ​വി​ലെ ഏ​ഴി​നാ​ണ് പോ​ളിം​ഗ് ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റി​ന് പോ​ളിം​ഗ് അ​വ​സാ​നി​ക്കും.

തേ​ജ​സ്വി യാ​ദ​വ്, സാ​മ്രാ​ട്ട് ചൗ​ധ​രി, തേ​ജ് പ്ര​താ​പ് യാ​ദ​വ്, മി​താ​ലി താ​ക്കൂ​ര്‍ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. 3.75 കോ​ടി കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ക.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ള​ത്തി​ല്‍ ഇ​റ​ക്കി​യാ​യി​രു​ന്നു എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. മ​ഹാ​സ​ഖ്യ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. മോ​ദി-​രാ​ഹു​ല്‍ വാ​ക്പോ​ര് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഉ​ട​നീ​ളം തെ​ളി​ഞ്ഞു​നി​ന്നി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി​യേ​യും തേ​ജ​സ്വി യാ​ദ​വി​നെ​യും ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍. രാ​ഹു​ലും തേ​ജ​സ്വി​യും കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി മോ​ദി ആ​രോ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ട് രാ​ജ​കു​മാ​ര​ന്മാ​ര്‍ ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചി​രു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി ഛഠ് ​പൂ​ജ​യെ അ​പ​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ മ​റ്റൊ​രു ആ​രോ​പ​ണം. വോ​ട്ട് മോ​ഷ​ണം അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണം. ഒ​രു​ഘ​ട്ട​ത്തി​ല്‍ മോ​ദി വ്യാ​ജ​ഡി​ഗ്രി​ക്ക​ര​നാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു. ചൊ​വ്വാ​ഴ്ച ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു; അ​വ​ർ മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും: തേ​ജ​സ്വി യാ​ദ​വ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. സം​സ്ഥാ​ന​ത്ത് മ​ഹാ​സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ച​രി​ത്ര ഭൂ​രി​പ​ക്ഷ​മാ​യി​രി​ക്കും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞ

"ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു. എ​ൻ​ഡി​എ​യെ മാ​റ്റി മ​ഹാ​സ​ഖ്യ​ത്തി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ്. 20 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ ഭ​ര​ണം ഇ​ത്ത​വ​ണ അ​വ​സാ​നി​ക്കും.'-​തേ​ജ​സ്വി അ​വ​കാ​ശ​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി തേ​ജ​സ്വി യാ​ദ​വി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ഘോ​പു​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് തേ​ജ​സ്വി ജ​ന​വി​ധി തേ​ടു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും: ദി​യാ കു​മാ​രി

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വും രാ​ജ​സ്ഥാ​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ദി​യാ കു​മാ​രി. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ദി​യാ കു​മാ​രി അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ലെ സാ​ഹ​ച​ര്യം എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ വീ​ണും അ​ധി​കാ​ര​ത്തി​ലെ​ത്തേ​ണ്ട​തു​ണ്ട്. ഇ​ത​റി​യാ​വു​ന്ന ജ​ന​ങ്ങ​ൾ എ​ന്‍​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യും.'- ദി​യാ കു​മാ​രി പ​റ​ഞ്ഞു.

"ജി​എ​സ്ടി നി​ര​ക്ക് അ​ട​ക്കും കു​റ​ച്ച​തും അ​നു​കൂ​ല​മാ​യ കാ​ര്യ​മാ​ണ്. രാ​ജ്യ​ത്ത് വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഏ​റ്റ​വു​മ​ധി​കം സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത് ബി​ഹാ​റി​ലൂ​ടെ​യാ​ണ്. അ​തു മാ​ത്ര​മ​ല്ല ആ​ർ​ജെ​ഡി​യു​ടെ ജം​ഗി​ൾ രാ​ജ് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. അ​തു​കൊ​ണ്ട് അ​വ​രെ ജ​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കി​ല്ല.'-​ദി​യാ കു​മാ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടും: ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ‌​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച (ആ​ർ​എ​ൽ​എം) അ​ധ്യ​ക്ഷ​ൻ ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ. ച​രി​ത ഭൂ​രി​പ​ക്ഷം നേ​ടി എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും കു​ശ്‌​വാ​ഹ അ​വ​കാ​ശ​പ്പെ​ട്ടു.

"ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ എ​ൻ​ഡി​എ​യ്ക്കൊ​പ്പാ​ണ്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.'- ഉ​പേ​ന്ദ്ര കു​ശ്‌​വാ​ഹ പ​റ​ഞ്ഞു.

"എ​ൻ​ഡി​എ ഒ​റ്റ​ക്കെ​ട്ടാ​ണ്. സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ളെ​ല്ലാം വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ മ​ഹാ​സ​ഖ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളാ​ണ്. അ​വി​ടെ എ​ല്ലാ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​ണ്. സീ​റ്റ് ധാ​ര​ണ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ എ​ൻ​ഡി​എ വ​ള​രെ മു​ന്നി​ലാ​ണ്.'-​ആ​ർ​എ​ൽ​എം അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​റി​ൽ എ​ൻ​ഡി​എ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും; നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും: കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൽ​ജെ​പി-​രാം​വി​ലാ​സ് അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ ത​ന്നെ വി​ജ​യി​ക്കും. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​ൻ എ​ൻ​ഡി​എ ത​ന്നെ തു​ട​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​താ​ൻ ജ​ന​ങ്ങ​ൾ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു.'-​ചി​രാ​ഗ് അ​വ​കാ​ശ​പ്പെ​ട്ടു.

"എ​ൻ​ഡി​എ​യു​ടെ വി​ജ​യ​ത്തി​ന് ശേ​ഷം നി​തീ​ഷ് കു​മാ​ർ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​നി​ധി​ക​ൾ നി​തീ​ഷി​നെ ത​ന്നെ​യാ​യി​രി​ക്കും നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. സ​ഖ്യ​ത്തി​ലെ നേ​താ​ക്ക​ൾ ത​ന്നെ പ​റ​ഞ്ഞു ക​ഴി​ഞ്ഞു നി​തീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്ന്.'-​ചി​രാ​ഗ് പ​റ​ഞ്ഞു.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൽ​ജെ​പി-​രാം​വി​ലാ​സ്

പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം പ​ട്ടി​ക പു​റ​ത്തു​വി​ട്ട് എ​ൽ​ജെ​പി-​രാം​വി​ലാ​സ്. 15 പേ​രു​ടെ പ​ട്ടി​ക​യാ​ണ് എ​ൽ​ജെ​പി ഇ​ന്ന് പു​റ​ത്തു​വി​ട്ട​ത്.

ബു​ധ​നാ​ഴ്ച 14 പേ​രു​ടെ ആ​ദ്യ​പ​ട്ടി​ക എ​ൽ​ജെ​പി-​രാം​വി​ലാ​സ്. ഇ​തോ​ടെ എ​ൽ​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി. ആ​കെ 29 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും 11ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

National

ശ​രി​യാ​യ സ​മ​യ​ത്ത് ഉചിതമായ തീ​രു​മാ​നം എ​ടു​ക്കും; സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ൻ

പാ​റ്റ്ന: വ​രു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യു​ടെ സീ​റ്റ് വി​ഭ​ജ​ന​ത്തെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​യും എ​ൻ​ജെ​പി -രാം​വി​ലാ​സ് പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ. ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ചി​രാ​ഗ് പ​റ​ഞ്ഞ​ത്.

സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ച​ർ​ച്ച ന​ല്ല രീ​തി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു. അ​ന്തി​മ തീ​രു​മാ​നം ആ​യാ​ൽ അ​റി​യി​ക്കാ​മെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞു.

ചി​രാ​ഗ് എ​ൻ​ഡി​എ​യു​മാ​യി ഇ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സ​ഖ്യം വി​ടാ​നു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ചി​രാ​ഗ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ചി​രാ​ഗു​മാ​യി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ ആ​റി​നും 11നും ​ആ​ണ് വോ​ട്ടെ​ടു​പ്പ്. ന​വം​ബ​ർ 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up